
കൊച്ചി : ഇസുസു മോട്ടോഴ്സ് ഇന്ത്യ പുതിയ ഡി-മാക്‌സ് ആംബുലൻസ് പുറത്തിറക്കി. ആംബുലൻസുകൾക്കായുള്ള എ.ഐ.എസ്-125 ടൈപ്പ് സി ( AIS-125 ടൈപ്പ് C) നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഡി-മാക്‌സ് ആംബുലൻസ് നിർമ്മിച്ചിരിക്കുന്നത്. 'ബേസിക് ലൈഫ് സപ്പോർട്ട്' ആംബുലൻസുകളിൽ പെടുന്നതാണ് ഡി-മാക്‌സ് ആംബുലൻസ്.
പ്രത്യേകതകൾ
ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഹിൽ ഡിസന്റ് കൺട്രോൾ, എമർജൻസി ബ്രേക്ക് അസിസ്റ്റ്, ഇന്റലിജന്റ് ബ്രേക്ക് ഓവർ റൈഡ് സിസ്റ്റം തുടങ്ങി 14 'ബെസ്റ്റ്-ഇൻ-ക്ലാസ്' ഫീച്ചറുകളോടെയാണിത് വരുന്നത്.
രോഗികളെ കൊണ്ടുപോകുമ്പോൾ സുരക്ഷിതമായും വേഗത്തിൽ പ്രതികരിക്കാനും കഴിയുന്ന തരത്തിലാണ് ആംബുലൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വില
25,99,990 രൂപയാണ് പ്രാരംഭ വില (എക്‌സ്-ഷോറൂം, ചെന്നൈ).
ബേസിക് ലൈഫ് സപ്പോർട്ട്' ആംബുലൻസ് വിഭാഗത്തിൽ 'ഇസുസു ഡി-മാക്സ് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കും
ടോറു കിഷിമോട്ടോ
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ
ഇസുസു മോട്ടോഴ്സ് ഇന്ത്യ