
തൃപ്പൂണിത്തുറ: ഉദയംപേരൂർ വിജ്ഞാനോദയം ഗ്രന്ഥശാലയുടെ 91-ാം വാർഷികാഘോഷം ചലച്ചിത്ര പ്രവർത്തകൻ വിനോദ്കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഇ.കെ. രതീഷ് അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ സാഹിത്യ കൂട്ടായ്മയായ എഴുത്തിടത്തിന്റെ ഉദ്ഘാടനവും എഴുത്തോല മാസികയുടെ പ്രകാശനവും താലൂക്ക് ഗ്രന്ഥശാല കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ഉദയംപേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു, ഗ്രന്ഥശാല സെക്രട്ടറി കെ.എസ് നന്ദകുമാർ, എഴുത്തോല കൺവീനർ പി.ആർ. പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.