tiny-tom
അന്താരാഷ്ട്ര ഓപ്പൺ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ മൂന്ന് മെഡലുകൾ കരസ്ഥമാക്കിയ ജോസ് മാവേലിയെ സിനിമാ താരം ടിനി ടോം ആദരിക്കുന്നു

ആലുവ: മലേഷ്യയിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ മൂന്നു മെഡലുകൾ നേടിയ ജോസ് മാവേലിയെ ഒ.കെ.എസ്.കെ കരാട്ടെ സ്‌കൂൾ ആദരിച്ചു. സിനിമാതാരം ടിനി ടോം ഉപഹാരം സമ്മാനിച്ചു. ഒ.കെ.എസ്.കെ കരാട്ടെ സ്‌കൂൾ സാരഥികളായ എ.എസ്. സുരേന്ദ്രകുമാർ, എ.എസ്. രവിചന്ദ്രൻ, ജനസേവ ശിശുഭവൻ കൺവീനർ ജോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.