തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥ മൂലം തീരദേശ പരിപാലന ചട്ടങ്ങളിൽ ഇളവ് ലഭിക്കാത്തതിൽ പഞ്ചായത്ത്‌ കമ്മിറ്റിയിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. എറണാകുളം ജോയിന്റ് ഡയറക്ടർക്ക് അടിയന്തര റിപ്പോർട്ട് യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയതു മൂലമാണ് പഞ്ചായത്തിന് തീരദേശ ദൂര പരിധിയിൽ ആവശ്യമായ ഇളവുകൾ ലഭിക്കാതെ പോയതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. പഞ്ചായത്ത്‌ സെക്രട്ടറിയുടെയും എൽ.ഡി.എഫ് ഭരണ സമിതിയുടെയും അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.പി. ഷൈമോൻ, ടി.എൻ. നിമിൽരാജ്, ആനി അഗസ്റ്റിൻ, സ്മിത രാജേഷ്, സോമിനി സണ്ണി, ബിനു ജോഷി, നിഷ ബാബു എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.