 
കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ജോർജ് ഷൈൻ (പറവൂർ), വൈസ് പ്രസിഡന്റുമാരായി ജിൻസി ജേക്കബ് (തൃപ്പൂണിത്തുറ), കലൈവാണി സോമൻ (എറണാകുളം), ജനറൽ സെക്രട്ടറിമാരായി വി.എസ്. സനൽകുമാർ (പറവൂർ), ബിജോയി മുണ്ടാടൻ (അങ്കമാലി), സുരേഷ് കുമാർ (പിറവം), സെക്രട്ടറിമാരായി ജമാലുദീൻ എടയ്ക്കടമ്പൻ (കോതമംഗലം), എസ്. വിഷ്ണു (കൊച്ചി), എൽദോസ് ടി.വി. (അങ്കമാലി), ട്രഷറാറായി കെ.കെ. സൈനബ (വൈപ്പിൻ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോണി കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു.