ചോറ്റാനിക്കര: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് ഒരുക്കുന്ന ജില്ലാ കായിക മത്സരം സൂപ്പർ സ്ലാം 25ന് സമാപിക്കും. കാമ്പസിൽ നടക്കുന്ന കായിക മത്സരങ്ങൾ പുരക്കൽ ജോസഫ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ മുൻ വോളീബാൾ താരവും റിട്ട. അസി. കമ്മീഷണറുമായ മൊയ്തീൻ നയ്നാ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ദിലീപ് ജോർജ്,​ മാനേജ്മെന്റ് മെമ്പേഴ്സ് എന്നിവർ പങ്കെടുത്തു. നീന്തൽ മത്സരത്തിൽ 17 സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു ഫ്രീസ്റ്റയിൽ, ബട്ടർഫ്ലൈ ബാക്ട്രോക്,റിലേ എന്നിവയിലാണ് നീന്തൽ മൽസരങ്ങൾ നടന്നത്. ഓവറോൾ ഗ്ലോബൽ നേടി രണ്ടാം സ്ഥാനം രാജഗിരി ക്രിസ്തു ജയന്തിയും മൂന്നാം സ്ഥാനം ചോയിസ് സ്കൂളും നേടി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് പങ്കെടുക്കുന്നത്. സമാപന യോഗത്തിൽ വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്യും.