kalolsavam-paravur-
പറവൂർ ഉപജില്ല കലോത്സവത്തിനായുള്ള പന്തലിന്റെ കാൽനാട്ടൽ പറവൂർ‌ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിക്കുന്നു

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയ‌‌ർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പന്തൽ കാൽനാട്ടി. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ജി. ഗിരീഷ്, സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, അനിത പ്രകാശ്, എം.ഡി. ലിനൊ എന്നിവർ സംസാരിച്ചു. 26ന് രചനാ മത്സരങ്ങളും 28, 29 30, നവംബർ ഒന്ന് തിയതികളിൽ മറ്റ് മത്സരങ്ങളും നടക്കും.