 
പറവൂർ: പറവൂർ ടൗൺ ലയൺസ് ക്ലബും പറവൂർ താലൂക്ക് റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിലും സംയുക്തമായി പൊലീസ് സൈബർ വിഭാഗത്തിന്റെ സഹകരണത്തോടെ സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പട്രാക്ക് പ്രസിഡന്റ് എസ്. രാജൻ അദ്ധ്യക്ഷനായി. ബോബി കുര്യാക്കോസ് വിഷയാവതരണം നടത്തി. കെ.വി. വേണുഗോപാൽ, കെ.എസ്. രാജേഷ്, വി.എ. മുരളി എന്നിവർ സംസാരിച്ചു.