അങ്കമാലി: കടമുറി വാടകയിൽ 18 ശതമാനം നികുതി ഈടാക്കാനുള്ള ജി.എസ്.ടി കൗൺസിൽ തീരുമാനത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്കിയത്ത്, ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ, നിയോജക മണ്ഡലം ട്രഷറർ എൽദോസ് സി. എബ്രഹാം, കറുകുറ്റി യൂണിറ്റ് പ്രസിഡന്റ് ജോജി പീറ്റർ, ജില്ലാ കമ്മിറ്റി അംഗം ജി.ഡി. പൗലോസ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി പി.കെ. പുന്നൻ ( പ്രസിഡന്റ് ), എൽദോസ് സി. എബ്രാഹം (ജനറൽ സെക്രട്ടറി ), ജി.ഡി. പൗലോസ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുപ്പെട്ടു.