mla
ലൈഫ് പദ്ധതിയിൽ മഴുവന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: ലൈഫ് പദ്ധതിയിൽ മഴുവന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.പി. വിനോദ് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ജോർജ് ഇടപ്പരത്തി, കെ.കെ. ജയേഷ്, പി.ജി. അനിൽകുമാർ,വി.കെ. അജിതൻ, സതി രാജൻ, എൻ.ആർ. അജിത്, ഇ.വി. അനൂപ് എന്നിവർ സംസാരിച്ചു. നെല്ലംകുഴിയിൽ അംബുജാക്ഷി ശങ്കുവിന്റെ വീടാണ് പദ്ധതി പ്രകാരം പൂർത്തീകരിച്ചത്.