canal
കാർമൽ - മനക്കപ്പടി റോഡിൽ പെരിയാർവാലി കനാൽ ശുചീകരിക്കാത്തതിനെ തുടർന്ന് ചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് റോട്ടിലേക്ക് പടന്നുകയറിയ നിലയിൽ

ആലുവ: കാർമൽ - മനക്കപ്പടി റോഡിൽ പെരിയാർവാലി കനാൽ ശുചീകരിക്കാത്തതിനെ തുടർന്ന് ചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് റോഡിലേക്ക് പടർന്നതോടെ കാൽനട യാത്രക്കാർ ദുരിതത്തിൽ.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. 300 മീറ്ററോളം പെരിയാർവാലി കനാലിൽ കാടുകളും പുല്ലുകളും വളർന്ന് കനാൽ കാണാനാവാത്ത അവസ്ഥയിലാണ്. കൊടുംവളവിലേക്കും ഈ പുൽച്ചെടികൾ വളർന്നു നിൽക്കുന്നതിനാൽ ഇരുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ പറ്റാത്ത സ്ഥിതിയാണ്. കാർഷികാവശ്യത്തിനും മറ്റും ആശ്രയിക്കുന്ന കനാലാണ് ശുചീകരണമില്ലാതെ നശിക്കുന്നത്. കാടുകയറിയതുമൂലം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കനാലിൽ ജെ.സി.ബി ഇറക്കി എത്രയും പെട്ടെന്ന് കാടുകൾ വെട്ടി ശുചീകരിക്കണമെന്ന് പൊതുപ്രവർത്തകനായ രാജേഷ് കുന്നത്തേരി ആവശ്യപ്പെട്ടു.