
കാക്കനാട്: ആക്ട് കേരള സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജലീൽ താനത്ത് അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി കൃഷ്ണപ്രിയാ ബാലന്റെ ആദ്യ നോവൽ ചടങ്ങിൽ പി.എഫ്. മാത്യൂസ് പ്രകാശനം ചെയ്തു. മുഖ്യാതിഥിയായ അബ്ദുൽ കലാം ആസാദ് പുസ്തകം ഏറ്റുവാങ്ങി. നടൻ മദൻബാബു, കെ.കെ. സന്തോഷ് കുമാർ, ഷാജു കുളത്തുവയൽ, സെക്രട്ടറി ശിവദാസ് വൈക്കം, കെ. എസ്. ഷേർലി എന്നിവർ സംസാരിച്ചു. അംഗപരിമിതി നേരിടുന്ന അനിതയെ ചടങ്ങിൽ ആദരിച്ചു. ബിഎംസി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച നാടൻപാട്ടും ആക്ട് കേരള ഗായക സംഘത്തിന്റെ ഗാനസന്ധ്യയും അരങ്ങേറി.