pattanam
ദേശീയപാത 66 പട്ടണം കവലയിൽ അടിപ്പാത വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീംഗ് നടത്തിയ പ്രകടനം

പറവൂർ: പുതിയ ദേശീയപാത 66-ൽ പട്ടണം കവലയിൽ അടിപ്പാതക്കായി ജനകീയ സമരസമിതി നടത്തിവരുന്ന റിലേ സായാഹ്ന സത്യാഗ്രഹസമര വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. നേതാക്കളായ അമ്മു, കെ.എ. അബ്ദുൽകരീം, കെ.കെ. അബ്ദുള്ള, ടി.കെ. അബ്ദുൾകരീം, വി.കെ. മുഹമ്മദലി ശിഹാബ്, എം.ബി. സലിം തുടങ്ങിയവർ നേതൃത്വം നൽകി.