പെരുമ്പാവൂർ: ഇരിങ്ങോൾ കാവിലമ്മയുടെ സഹോദരസ്ഥാനമുള്ള നീലംകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഡിസം 16 മുതൽ 26 വരെ ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാർത്തലിനോടനുബന്ധിച്ച് ദശാവതാരം തിരുവാതിരോത്സവമായി ആഘോഷിക്കുന്നു. രോഹിണി തിരുവാതിര സംഘത്തിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര മത്സരവും നടക്കും. 250 രൂപയാണ് പ്രവേശന ഫീസ്. 5001 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 3001രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2001 രൂപയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9388985761