anwar-sadath-mla
നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് വെൽഫയർ ട്രസ്റ്റിന്റെ കുടുംബ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യ വിതരണം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് വെൽഫയർ ട്രസ്റ്റ് കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂണിറ്റ് അംഗമായ കലാദേവിയുടെ കുടുംബത്തിനാണ് ആനുകൂല്യങ്ങൾ കൈമാറിയത്.

യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷനായി. ട്രസ്റ്റ് ചെയർമാൻ സി.പി. തരിയൻ, കെ.ബി. സജി, ബിന്നി തരിയൻ, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്തോസ്, ടി.എസ്. മുരളി, എ.വി. രാജഗോപാൽ, കെ.ജെ. പോൾസൺ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, മായ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.