 
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ കീഴിലുള്ള ഗുരുവരം യൂണിറ്റ് കുടുംബയോഗം വയമ്പിള്ളിൽ മനോജിന്റെ വസതിയിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി.കെ.എസ് അദ്ധ്യക്ഷനായി. പൊന്നമ്മ ദീപാർപ്പണം നടത്തി. ശ്രീനാരായണ കുടുംബാംഗമായ തകമ്മ തങ്കപ്പന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കായനാട് ശാഖ കുടുംബാംഗം കുമാരി ശ്രദ്ധ, ശാഖ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ, ശാഖാ സെക്രട്ടറി എം.എസ്. ഷാജി, കമ്മിറ്റി അംഗങ്ങളായ സീമ അശോകൻ, സമജ്, ബിനുകുമാർ, വനിത സംഘം സെക്രട്ടറി ഉഷാ ഷാജി, യൂണിറ്റ് കൺവീനർ സിനി രാജേഷ് തുടങ്ങിയർ സംസാരിച്ചു.