ആലുവ: അമ്പാട്ടുകാവ് പഴയ ഗാനാസ്വാദക സംഘടനയുടെ 11-ാം വാർഷികവും ഗാനാലാപന മത്സരവും ഉപാസന മ്യൂസിക് ക്ലബ് കൺവീനർ ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സോമൻ കളരിക്കൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം റംല അലിയാർ, ജഗദീശൻ, മുഹമ്മദാലി, കെ.പി. രാജീവ്, ഹരികുമാർ, നളിനാക്ഷൻ, തങ്കം ജോർജ് എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.