toliet
പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ടോയ്ലറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ടോയ്ലറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .എം. അസീസ് അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം,​ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, വാർഡ് മെമ്പർ നെജി ഷാനവാസ്‌, സ്കൂൾ പ്രിൻസിപ്പൽ ടി.ബി. സന്തോഷ്‌, ഹെഡ്‌മാസ്റ്റർ എൻ.ഡി. ജോഷി, പി.ടി.എ പ്രസിഡന്റ്‌ ഹസീന ആസിഫ്, എസ്.എം.സി.ചെയർമാൻ നാസർ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. ജില്ല പഞ്ചായത്തിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ മുടക്കിയാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മിക്കുന്നത്.