sp
പൊലീസ് സ്മൃതിദിനത്തിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം അഭിവാദ്യം ചെയ്യുന്നു

ആലുവ: റൂറൽ ജില്ലയിൽ പൊലീസ് സ്മൃതിദിനം ആചരിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. സബ് ഇൻസ്പെക്ടർ ജെ. ഷാജിമോൻ പരേഡ് നയിച്ചു.1959ൽ ലഡാക്ക് മലനിരകളിൽ റോന്ത് ചുറ്റുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിനുനേരെ ചൈനീസ് സേന നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഒക്ടോബർ 21ന് പൊലീസ് സ്മ്യതിദിനം ആചരിക്കുന്നത്.