മൂവാറ്റുപുഴ: ഇലാഹിയ എൻജിനിയറിംഗ് കോളേജിലെ 2024-28 വർഷത്തേക്കുള്ള ബി.ടെക്, എം.ടെക് കോഴ്സുകളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെ സ്പോട്ട് അഡ്മിഷൻ നടക്കും. ബി.ടെക് ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ എൻജിനിയറിംഗ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, സിവിൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് , മെക്കാനിക്കൽ എഞ്ചിനിയറിംഗ്, എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ്, സിവിൽ എഞ്ചിനിയറിംഗ് എന്നിവയിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും ടി.സിയും സഹിതം ഇന്ന് കോളേജ് അഡ്മിഷൻ സെല്ലുമായി ബന്ധപ്പെടുക. PH: 9895543269, 9744137167