
കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സംഘടനയുടെ (കെ.കെ.എൻ.ടി.സി) 51-ാമത് ജനറൽ കൗൺസിലും 10-ാമത് കെ.പി. എൽസേബിയൂസ് മാസ്റ്റർ അനുസ്മരണ സമ്മേളനവും നവംബർ 10ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ആശിർഭവൻ ഹാളിൽ നടക്കുമെന്ന് കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അറിയിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.എ. ചന്ദ്രന് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമർപ്പിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ജനറൽ കൗൺസിൽ ഉദ്ഘാടനം നിർവഹിക്കും.