online

കൊച്ചി: ഓൺലൈൻ ഗെയിമിംഗ് വിപണിയെ നിയന്ത്രിക്കാനായി ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടിറ്റേറ്റീവ് ഫ്രെയിംവർക്കായ സ്‌കിൽ ഗെയിംസ് ആരംഭിച്ചു. ശാസ്ത്രീയവും ഡാറ്റ അധിഷ്ഠിതവുമായ രീതിയിലൂടെ ഓൺലൈൻ ഗെയിമുകളെ തരംതിരിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ സമഗ്രമായ ചുവടുവെപ്പാണിത്. പ്രശസ്ത സ്റ്റാറ്റിസ്റ്റീഷ്യൻ ഡോ.ബിമൽ റോയ് വികസിപ്പിച്ചെടുത്തതാണ്‌ സ്‌കിൽ ഗെയിംസ്. വ്യവസായ വിദഗ്‌ദ്ധർ, ഗെയിം ഡെവലപ്പർമാർ, കൺസൾട്ടന്റുമാരുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചത്. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ളതും അവസരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾ തമ്മിൽ വേർതിരിച്ചറിയാൻ ഇന്ത്യയ്ക്ക് സ്റ്റാൻഡേർഡ് സംവിധാനം ഇല്ലായിരുന്നു. വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾ ഉചിതമായി തരംതിരിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഡോ.ബിമൽ റോയ് പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ക്രിപ്റ്റോളജി വിദഗ്ദ്ധനും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ മുൻ ചെയർമാനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറുമാണ് ഡോ.ബിമൽ റോയ്.