കൊച്ചി: പിഴലയിലെ 350മീറ്റർ കണക്റ്റിവിറ്റി റോഡ് നിർമ്മാണം ഡിസംബർ 15നകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണം ഡിസംബർ 15നകവും ടാറിംഗ് ജനുവരി 15നകവും പൂർത്തിയാക്കണമെന്ന് കളക്ടർ കരാറുകാരന് നിർദ്ദേശം നൽകി. ഗോശ്രീ ഐലൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർ, പഞ്ചായത്ത് അധികൃതർ, വാർഡ് മെമ്പർമാർ, സമരസമിതി പ്രതിനിധികൾ കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.