uma

കൊച്ചി: പാലാരിവട്ടം പുതിയറോഡ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷികയോഗം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യൻ അത്തിക്കളം അദ്ധ്യക്ഷനായി. കുടുംബ സംഗമം, മുതിർന്ന പൗരന്മാരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടത്തി. പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിൽ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡിവിഷൻ കൗൺസിലർ ജോജി കുരിക്കോട്, എഡ്രാക് മേഖലാ പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ്, മേഖലാ സെക്രട്ടറി സ്റ്റീഫൻ നാനാട്ട്, പി.എം. സെൽവരാജ്, സി.എൽ. കാർലോസ് എന്നിവർ സംസാരിച്ചു.