കൊച്ചി: കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള വിതരണം കേരള അർബൻ വാട്ടർസർവ്വീസ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി എ.ഡി.ബി സഹായത്തോടെ ഫ്രഞ്ച് കോർപ്പറേറ്റ് കമ്പനിയായ സൂയിസിനെ ഏൽപ്പിക്കാൻ ആലോചിക്കുന്നത് ഇടതു നയത്തിന് വിരുദ്ധമാണെന്ന് എ.ഐ.വൈ.എഫ്. ജലവിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.വൈ.എഫ് ഉൾപ്പടെയുള്ള യുവജന സംഘടനകളും ജല അതോറിട്ടി ജീവനക്കാരും നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജലസേചന വകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ പറഞ്ഞു.