ima
ഐ.എം.എ- നാഷണൽ ഇനിഷേറ്റീവ് ഫോർ സേഫ് സൗണ്ട് (നിസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലുവ മുട്ടത്ത് സംഘടിപ്പിച്ച വാക്കത്തൺ

കൊച്ചി: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെയും ഹോണുകളുടെയും അമിത ഉപയോഗം ഒഴിവാക്കണമെന്ന് ഐ.എം.എ - നാഷണൽ ഇനിഷേറ്റീവ് ഫോർ സേഫ് സൗണ്ട് (നിസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഹോണുകളുടെ അമിത ഉപയോഗം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കളമശേരി എസ്.സി.എം.എസിൽ നടന്ന സമ്മേളനം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നിസ് ദേശീയ ചെയർമാൻ ഡോ. ജോൺ പണിക്കർ അദ്ധ്യക്ഷനായി. ഡോ. വി.ഡി. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗീത നായർ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവൽ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് അബ്രഹാം, എറണാകുളം ആർ.ടി.ഒ ജെർസൺ, തിരുവനന്തപുരം ആർ.ടി.ഒ എ. അനന്തകൃഷ്ണൻ, എസ്.സി.എം.എസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ പ്രമോദ് തേവന്നൂർ തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ആലുവ മുട്ടത്ത് സംഘടിപ്പിച്ച വാക്കത്തൺ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമാലാദിത്യ ഫ്‌ളാഗ് ഓഫ് ചെയ്തു.