rugminiyamma-

പെരുമ്പാവൂർ: ആദ്യകാല പോസ്റ്റ് വുമണും ആശാൻ സ്മാരക സാഹിത്യ വേദി മുൻ ഭരണസമിതി അംഗവുമായ നെടുങ്ങപ്ര പന്തലിക്കുടി രുഗ്മിണി നാരായണൻ (90) നിര്യാതയായി. ഭർത്താവ്: എസ്.എൻ.ഡി.പി യോഗം നെടുങ്ങപ്ര ശാഖാ മുൻ പ്രസിഡന്റ് പരേതനായ നാരായണൻ. മക്കൾ: അജിത (റിട്ട. ഹെഡ്മിസ്ട്രസ്, കണ്ണിമംഗലം ശ്രീനാരായണ യു.പി. സ്കൂൾ), ഷീല (റിട്ട. സെക്രട്ടറി, മഞ്ഞപ്ര സർവീസ് സഹകരണ ബാങ്ക്), ഷിജിത് (എ.എസ്.ഐ, കോതമംഗലം പൊലീസ് സ്റ്റേഷൻ), പരേതയായ അനിത. മരുമക്കൾ: വിജയൻ (റിട്ട. ടീച്ചർ), സിന്ധു (ടീച്ചർ, മച്ചിപ്ളാവ് ഗവ. സ്കൂൾ), പരേതനായ പുരുഷോത്തമൻ (റിട്ട. ബി.എസ്.എൻ.എൽ).