
കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികനും സുവിശേഷകനുമായ ഫാ. ജോൺ വള്ളിക്കാട്ടിൽ (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 12ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കോലഞ്ചേരി സുഖദ ധ്യാന കേന്ദ്രം ഡയറക്ടർ, ട്രിനിറ്റി റിട്ടയർമെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, കണ്ടനാട് ഭദ്റാസന ഓഫീസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കായംകുളം പള്ളിനടയിൽ കുടുംബാംഗം പരേതയായ സൂസൻ. മക്കൾ: ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ (വികാരി, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി കാരമല കൂത്താട്ടുകുളം), ശേബ (അദ്ധ്യാപിക, പാവനാത്മ കോളജ് മുരിക്കാശേരി). മരുമക്കൾ: മരിയ, കെവിൻ ജോർജ് (കെ.എസ്.ഇ.ബി കരിമണൽ).