
കൊച്ചി: കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ് ) തൃക്കാക്കര ഭാരത് മാതാ കോളേജിൽ സംഘടിപ്പിച്ച ഒമ്പതാമത് കേരള സോഷ്യൽ വർക്ക് കോൺഗ്രസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സോഷ്യൽ വർക്ക്, അദ്ധ്യാപന മേഖലയിലെ ഇടപെടലുകൾക്കുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാരം രാജഗിരി സോഷ്യൽ സയൻസ് കോളേജിന് നേതൃത്വം വഹിച്ച ഫാ. ജോസ് അലക്‌സ് അർഹനായി. റെനി ജേക്കബ്, അഡ്വ. എബ്രഹാം ഒ.പി (കർമ്മശ്രേഷ്ഠ), ഡോ. ജോബി ബാബു, വൃന്ദാദാസ്, ശ്രീരാഗ് കുറുവാട്ട് (യുവശ്രേഷ്ഠ) എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.