കൊച്ചി: കഴിഞ്ഞ ദിവസം വൈപ്പിനിൽ റോറോയിൽ നിന്ന് താഴെ വീണ ഇലക്ട്രിക് സ്കൂട്ടർ ക്ലബ് റോഡ് ഫയർ സ്റ്റേഷൻ സ്കൂബ ടീം കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സ്കൂട്ടർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജെട്ടിയിൽ നിന്ന് റോറോയിലേക്ക് കയറ്റുന്നതിനിടെ സ്കൂട്ടർ കായലിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരൻ വേഗത്തിൽ ജെട്ടിയിലേക്ക് ചാടിക്കയറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.