 
കാക്കനാട്: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (കെ.എ.പി.എസ്) തൃക്കാക്കര ഭാരത് മാതാ കോളേജിൽ സോഷ്യൽ വർക്ക് കോൺഗ്രസ് നടത്തി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.പി. ആന്റണി, ലിഡ ജേക്കബ്, സംസ്ഥാന സെക്രട്ടറി സേവ്യർകുട്ടി ഫ്രാൻസിസ്, ജോർജ് സ്ലീബ, എൽസാ മേരി ജേക്കബ്, സിബി ജോസഫ്, കെ.ആർ. അനീഷ്, ഷീന രാജൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യൽ സയൻസ് കോളേജിന് നേതൃത്വം നൽകിയ ഫാ. ജോസ് അലക്‌സിന് സമ്മാനിച്ചു. റെനി ജേക്കബ്, ഒ.പി. എബ്രഹാം (കർമ്മശ്രേഷ്ഠ), ഡോ. ജോബി ബാബു, വൃന്ദാ ദാസ്, ശ്രീരാഗ് കുറുവാട്ട് (യുവശ്രേഷ്ഠ) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ. 10000 രൂപ ക്യാഷ് അവാർഡും ഫലകങ്ങളും മന്ത്രി വിതരണം ചെയ്തു.