ഫോർട്ടുകൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോറോ നിരന്തരം തകരാറിലാകുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാകുമ്പോഴും യാത്രാ ക്ളേശം പരിഹരിക്കാനാകാതെ കൊച്ചി നഗരസഭ. ഇതിലൂടെ ദിവസവും സഞ്ചരിക്കുന്ന വിദ്യാർത്ഥികളും ജോലിക്കാരും മറ്റുള്ളവരും ഏറെ ദുരിതത്തിലാണ്. ഫെറിബോട്ട് അടിയന്തരമായി സർവീസ് ആരംഭിക്കണമെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.
കോടികൾ മുടക്കി അറ്റകുറ്റപ്പണിചെയ്തിട്ടും റോറോ തകരാറിലാകുന്നു. സൂപ്പർവൈസർ ഇല്ലാത്തതിനാലാണ് നിരന്തരം റോറോ സർവീസ് നിലയ്ക്കുന്നതെന്നും അടിയന്തരമായി റോറോ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.