pen

ആലുവ: ആലുവയിൽ പൊലീസ് പിടിയിലായ 12 അംഗ പെൺവാണിഭ സംഘത്തിലെ മൂന്ന് പേരെ റിമാൻഡ് ചെയ്തു. ലോഡ്ജ് നടത്തിപ്പുക്കാരൻ ആലുവ എടയപ്പുറം സ്വദേശി നിബിൻ (38), ഏജന്റുമാരായ തിരുവനന്തപുരം വെമ്പായം സ്വദേശി അമൽ (28), എളന്തിക്കര സുനിത (35) എന്നിവരെയാണ് ആലുവ റിമാൻഡ് ചെയ്തത്. ഇടപാടുകാരടക്കം അഞ്ച് പുരഷൻമാരേയും ഏഴ് സ്ത്രീകളേയുമാണ് ഞായറാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി. ഡോ.വൈഭവ് സക്‌സനേയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത സമാന്തര റോഡിൽ നവരത്ന ബാറിന് സമീപത്തെ റോസ് ടവർ ലോഡ്ജിലായിരുന്നു അനാശാസ്യം നടന്നിരുന്നത്.