കൊച്ചി: കണ്ണങ്ങാട്ട് ക്വീൻസ് വാക്‌വേയിൽ വിശ്രമിക്കാനെത്തിയ 75കാരൻ കായലിൽ വീണു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. പാർക്കിന്റെ കൽക്കെട്ടിലിരിക്കുന്നതിനിടെയാണ് മട്ടാഞ്ചേരിക്കാരനായ ഇദ്ദേഹം വെള്ളത്തിൽ വീണത്. ഉടനെ ക്ലബ് റോഡ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷിക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.