dharman
കൊച്ചിൻ കേളിയുടെ മുപ്പതാം വാർഷികം ആലുവ ടാസ് ഹാളിൽ നാടക സംവിധായകൻ കെ.എം. ധർമ്മൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊച്ചിൻ കേളി മുപ്പതാം വാർഷികം നാടക സംവിധായകൻ കെ.എം. ധർമ്മൻ ഉദ്ഘാടനം ചെയ്തു. സഹീർ അലി രചനയും സംവിധാനവും നിർവഹിച്ച 'പാട്ടുപെട്ടി' നാടകം നാടകകൃത്ത് ഹേമന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. ടാസ് സെക്രട്ടറി സി.എൻ.കെ. മാരാർ അദ്ധ്യക്ഷനായി. കൊച്ചിൻ ഹസൈനാർ, ശ്രീനി ശ്രീകാലം, പയ്യന്നൂർ മുരളി, അശോകൻ അമ്പാട്ട്, അശോകൻ തേവക്കൽ, അഞ്ജന അശോക്, ശ്രേയ അജിത് എന്നിവരെ ആദരിച്ചു. സേവ്യർ പുല്പാട്ട്, പ്രദീപ് റോയ്, ജോഷി ഡോൺ ബോസ്കോ, ബാബു പള്ളാശേരി, കലാഭവൻ നവാസ്, മീനാരാജ് പള്ളുത്തി, ഡോ. കെ.കെ. സുലേഖ, പ്രേംകുമാർ, ജയകുമാർ ചെങ്ങമനാട് എന്നിവർ സംസാരിച്ചു.