തൃപ്പൂണിത്തുറ: പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളവും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പാക്കുന്ന സെന്റർ ഫോർ ഏർലി ഇന്നവേഷന്റെ (ടിങ്കറിംഗ് ലാബ്) സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി തൃപ്പൂണിത്തുറ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിർവഹിച്ചു. വിദ്യാർത്ഥികളിൽ നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിന് ഇന്നവേഷൻ സെന്ററുകൾ പ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി.
വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, എസ്.എസ്.കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം.കെ. ഷൈൻമോൻ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ യു.കെ. പീതാംബരൻ, ദീപ്തി സുമേഷ് എന്നിവർ സംസാരിച്ചു. കേരള സ്റ്റാർട്ട്അപ് മിഷൻ പ്രൊജക്ട് ഡയറക്ടർ കാർത്തിക് പരശുറാം, ഡയറ്റ് പ്രിൻസിപ്പൽ ജി.എസ്. ദീപ, വിദ്യാകിരണം കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, ഡി.ഇ.ഒ ടി.എസ്. ദേവിക, ജോസഫ് വർഗീസ്, ദീപാദേവി, ഇ.എച്ച്. അനുപമ, എ.ഇ.ഒ കെ.ജെ. രശ്മി, ബി.പി.സി കെ.എൻ.ഷിനി, പ്രിൻസിപ്പൽ പി.ബി. മിനി, എച്ച്.എം എസ്.എസ്. സിനി, പി.ടി.എ പ്രസിഡന്റ് ടി.പി. വൈശാഖ്, ബിനോജ് വാസു, ബിനോയ് കെ. ജോസഫ് എന്നിവർ പങ്കെടുത്തു.