y
ബ്രഹ്മമംഗലം 740-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം 740-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു അദ്ധ്യക്ഷനായി. ഭാരവാഹികളായി അജിത്കുമാർ (പ്രസിഡന്റ്), രാജീവ് ശേഖർ (വൈസ് പ്രസിഡന്റ്‌), കെ.പി. ജയകാശ് (സെക്രട്ടറി), കെ.ബി. ഷാജി സൂര്യ (യൂണിയൻകമ്മിറ്റി)എന്നിവരെയുംഎക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ശാന്തകുമാർ വടക്കേകാലായിൽ, ബാലകൃഷ്ണൻ വേലിക്കകത്ത്, കൃഷ്ണകുമാർ കാഞ്ഞിരത്തിങ്കൽ, രാഗിണി ഗോപി, ബാബു, സന്തോഷ്‌, സജി എന്നിവരെയും പഞ്ചായത്ത്‌ കമ്മിറ്റിയിലേക്ക് ദാമോദരൻ, സുരേഷ്ബാബു, വിശ്വംഭരൻ എന്നിവരെയും തെരഞ്ഞെടുത്തു. എസ്.എസ്.ഏൽ.സി, പ്ലസ്ടു മികച്ച വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും യൂണിയൻ സെക്രട്ടറി വിതരണം ചെയ്തു. പ്രസിഡന്റ്‌ ഗോപി സംസാരിച്ചു. റിപ്പോർട്ടും കണക്കും സെക്രട്ടറി ജയപ്രകാശ് അവതരിപ്പിച്ചു.