pachakkarithai-vitharanam
തിരുമാറാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി തൈ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി തൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആലീസ് ബിനു, കൃഷി അസിസ്റ്റന്റുമാരായ സി.വി. ബിനോയ്, ജോസ് മാത്യു, റോബിൻ പൗലോസ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ് എന്നിവർ സന്നിഹിതരായി. പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ക്യാബേജ്, കോളിഫ്ലവർ, തക്കാളി, പാവൽ, പടവലം, വെണ്ട, എന്നിവയുടെ ഹൈബ്രിഡ് തൈകൾ ആണ് വിതരണം ചെയ്തത്.