കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ ഷിനി എന്ന യുവതിയെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോൾ ജോസിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂർത്തിയായെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. പ്രതി സ്ത്രീയാണെന്നതും മറ്റു കേസുകൾ ഇല്ലാത്തതും കണക്കിലെടുത്തു. പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാൻ തടസമില്ലെന്നും ഉത്തരവിൽ പറയുന്നു. ദീപ്തിമോൾക്ക് വേണ്ടി അഡ്വക്കേറ്റുമാരായ രാജഷ് കെ.രാജു, മോഹപ്രസീദ് മോഹൻ എന്നിവർ ഹാജരായി.