y
ഉദയംപേരൂർ പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ യു.ഡി.എഫ് നടത്തിയ പന്തംകൊളുത്തി പ്രകടനം

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ യു.ഡി.എഫ് പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. തീരദേശ പരിപാലന നിയമത്തിലെ അപാകത പരിഹരിക്കുന്നതിനായി സർക്കാർ ആവശ്യപെട്ട വിവരങ്ങൾ യഥാസമയം നൽകാതെ തീരദേശ ജനതയെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു പ്രകടനം. മെമ്പർ ടി.എൻ. നിമിൽരാജിന്റെ നേതൃത്വത്തിൽ ഫിഷർമെൻ കോളനിയിൽ നിന്നാരംഭിച്ച പ്രകടനം തേരേക്കൽ ജംഗ്ഷനിൽ സമാപിച്ചു. സമാപനയോഗത്തിൽ നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ കമൽ ഗിപ്ര, എം.പി. ഷൈമോൻ, കെ.പി. രംഗനാഥൻ, കെ.എൻ. കാർത്തികേയൻ, സാജു പൊങ്ങലായി, ഇ.എസ്. ജയകുമാർ, എം.എൽ. സുരേഷ്, കെ.എൻ. സുരേന്ദ്രൻ, പി.വി. സുനിൽകുമാർ, എന്നിവർ സംസാരിച്ചു.