 
മുമ്പനം: മുനമ്പം പ്രദേശത്ത് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ പ്രശ്‌നങ്ങൾ നിയമഭേദഗതിയിലൂടെ ശാശ്വതമായി പരിഹരിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് എറണാകുളംഅങ്കമാലി മേജർ അതിരൂപതാ കാത്തലിക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.
മുനമ്പം വേളാങ്കണ്ണിമാത പള്ളിയിൽ നടക്കുന്ന സത്യഗ്രഹ വേദിയിലെത്തി കാത്തലിക് നസ്രാണി അസോസിയേഷൻ പ്രവർത്തകർ ഐക്യദാർഢ്യം അറിയിച്ചു. അസോസിയേഷൻ അതിരൂപതാ ചെയർമാൻ ഡോ. എം.പി. ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, വക്താവ് ഷൈബി പാപ്പച്ചൻ, കോർ കമ്മിറ്റി അംഗങ്ങളായ ബൈജു ഫ്രാൻസീസ്, എം.എ. ജോർജ്, ആന്റോ പല്ലിശേരി, ഷിജു സെബാസ്റ്റ്യൻ, കെ. ഷൈജൻ, എൻ.പി. ആന്റണി, എൻ.എ. സെബാസ്റ്റ്യൻ, ലിജോയ് പാലാട്ടി എന്നിവർ നേതൃത്വം നൽകി.