 
കോതമംഗലം: കുട്ടമ്പുഴ അട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. അട്ടിക്കുളത്തെ തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന തുടങ്ങിയവരുടെ പുരയിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആനകളെത്തി നാശം വിതയ്ക്കുകയാണ്. തേങ്ങ, കവുങ്ങ്, വാഴ തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലുള്ള ജനവാസ മേഖലയാണ് ഈ പ്രദേശം. ഹാങ്ങിംഗ് ഫെൻസിംഗിന് പഞ്ചായത്ത് തുക കൈമാറിയതാണ്. എന്നാൽ ഫോറസ്റ്റ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി