rajeev

കൊച്ചി: കരൾ സംരക്ഷണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കടൽ പായലിൽനിന്ന് വികസിപ്പിച്ച പ്രകൃതിദത്ത ഉത്പന്നം ഗ്രീന്റെക്‌സ് വ്യവസായ മന്ത്രി പി. രാജീവ് വിപണിയിൽ അവതരിപ്പിച്ചു. ആന്തരിക അവയവങ്ങളുടെ സംരക്ഷണത്തിന് കടൽപായൽ ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ഫലപ്രദമാണെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. പൂർണമായും പ്രകൃതിദത്തചേരുവകൾ ഉപയോഗിച്ച് നിർമിച്ച ഈ ഉൽപന്നത്തിന് പാർശ്വഫലങ്ങളില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. കാജൽ ചക്രവർത്തി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് അസി. പ്രൊഫസർ ഡോ. കെ. അനിൽകുമാർ, അനിൽകുമാർ രാജേന്ദ്രൻ എന്നിവരും പ്രസംഗിച്ചു.