 
ആലുവ: ആയുർവേദ ഹോമിയോ ഡിസ്‌പെൻസറികളും ആശുപത്രികളും എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ്) നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി തായിക്കാട്ടുകര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ വിലയിരുത്തൽ നടപടികൾ പൂർത്തിയായി.
ഡോ. അഞ്ജലിയുടെ നേതൃത്വത്തിലുള്ള ക്വാളിറ്റി ടീം സ്ഥാപനത്തിന്റെ പ്രവർത്തന നിലവാരം വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് യോഗം ഉദ്ഘാടന ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷനായി. ഡോ. ബിനു ജോർജ്, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, പി.എസ്. യൂസഫ്, ലൈല അബ്ദുൾ ഖാദർ, പി.വി. വിനീഷ്, ഡോ. ടി.സി. ആശാമോൾ, ഡോ. ജിൻഷ, ജി. മാധവൻകുട്ടി, അഷറഫ് എന്നിവർ പങ്കെടുത്തു.