
പറവൂർ: സമകാലിക ജീവിതത്തിന്റെ മുഴുവൻ സന്തോഷവും ലഭിക്കുന്ന രീതിയിൽ വിശ്വപൗരബോധത്തിലേക്ക് മനുഷ്യനെ ഉയർത്തുക എന്നതാണ് ശ്രീനാരായണ ഗുരുദർശനത്തിന്റെ പ്രസക്തിയെന്ന് ശ്രീനാരായണ പ്രഭാഷകൻ ഷൗക്കത്ത് പറഞ്ഞു. മാല്യങ്കര എസ്.എൻ.എം കോളേജിലെ ശ്രീനാരായണ പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'പുതിയകാലം തേടുന്ന ഗുരു" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷയായി. അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എസ്. കൃഷ്ണകുമാർ, പഠന ഗവേഷണകേന്ദ്രം സെക്രട്ടറി എം.പി. വിജി, മലയാള വിഭാഗം മേധാവി പി.ആർ. ശ്രീജ, ഫിസിക്സ് വിഭാഗം മേധാവി ഡോ. പി. നീന എന്നിവർ സംസാരിച്ചു.