govt-ayurveda-hospital
പറവൂർ ഗവ. താലൂക്ക് ആയുർവേദ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ളോക്ക് നിർമ്മാണം

പറവൂർ: പറവൂർ ഗവ. താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ളോക്കിന്റെ നിർമ്മാണം തുടങ്ങി. നാഷണൽ ആയുഷ് മിഷന്റെ വാർഷിക പദ്ധതിയിൽ ഒരു കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നിലവിലുണ്ടായിരുന്ന കാന്റീൻ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ ഒ.പി. ബ്ളോക്ക്. 2552 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ ഔട്ട് പേഷ്യന്റ് വിഭാഗം, ഓഫീസ്, യോഗാഹാൾ, വിശ്രമകേന്ദ്രം, ശുചിമുറികൾ എന്നിവയുണ്ടാകും. കേരള സ്റ്റീൻ ഇൻഡസ്ട്രിസ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. പതിനൊന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.