കൊച്ചി: പ്രൊഫ.എം.കെ. സാനുവിന്റെ 98-ാം ജന്മദിനം 27ന് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം സഹോദര സൗധത്തിൽ ആഘോഷിക്കും. രാവിലെ 9.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണവും കെ.പി.സി.സി സംഘടനാ സെക്രട്ടറി അഡ്വ. എം.ലിജു മുഖ്യപ്രഭാഷണവും നടത്തും. ഗോകുലം ഗോപാലൻ, സാനുമാസ്റ്ററെ പൊന്നാടയണിയിക്കും. എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ് ഉപഹാരം സമർപ്പിക്കും. സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി അഡ്വ. സി.എൻ. മോഹനൻ, കിളിമാന്നൂർ ചന്ദ്രബാബു, ബിജു രമേശ്, ഡി. രാജ്‌കുമാർ ഉണ്ണി, കെ.എൻ. ബാൽ, അഡ്വ. എസ്. ചന്ദ്രസേനൻ, സൗത്ത് ഇന്ത്യൻ വിനോദ്, പി.പി. രാജൻ, അഡ്വ. ആർ. അജന്തകുമാർ എന്നിവർ പ്രസംഗിക്കും.