അങ്കമാലി: അങ്കമാലിയിലെ ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിൽ. മഞ്ഞപ്ര കൊടുങ്ങൂർക്കാരൻ വീട്ടിൽ ബെറ്റിൻ (45), കൊട്ടിയത്ത് താമസിക്കുന്ന തുറവൂർ ഒഷ്ണായി വീട്ടിൽ പ്രദീപ് (41) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ആഷിഖ് മനോഹരൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടികൂടിയ രണ്ട് പേർ സംഭവ ശേഷം കൊല്ലത്ത് ഒളിവിലായിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് പ്രതികൾ.