കൊച്ചി: തേവര സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ രക്തസാക്ഷിത്വ തിരുനാൾ നാളെ മുതൽ 28വരെ നടക്കും. നാളെ തിരുനാൾ കൊടിയേറ്റിനും ദിവ്യബലിക്കും ഫാ. സക്കറിയാസ് പാവനത്തറ മുഖ്യകാർമികത്വം വഹിക്കും. ഫാ. റാഫേൽ കൊമരൻചാത്ത് വചനപ്രഘോഷണം നടത്തും. ഞായർവരെ വൈകിട്ട് 5.30ന് ദിവ്യബലിക്ക് ഫാ. തോമസ് പുളിക്കൽ, ഫാ. ആന്റണി ചെറിയകടവിൽ, ഫാ. ടൈറ്റസ് ആന്റണി കുരിശുവീട്ടിൽ എന്നിവർ മുഖ്യകാർമികരായി​രി​ക്കും. 28ന് 5.30ന് തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും ഫാ. ജോൺ ക്യാപ്പിസ്റ്റൻ ലോപ്പസ് വചനപ്രഘോഷണം നടത്തും.