karshika-bank
തൂത്തുക്കുടിയിൽ നടന്ന നെയ്തൽ ഫെസ്റ്റിവലിൽ പങ്കെടുത്ത പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് സംഘാടകർ സർട്ടിഫിക്കറ്റ് നൽകുന്നു

പറവൂർ: തൂത്തുക്കുടിയിൽ നടന്ന നെയ്തൽ ഫെസ്റ്റിവലിൽ പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പങ്കാളിയായി. ബാങ്ക് നടപ്പിലാക്കിയ ജെ.എൽ.ജി സ്ത്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനവും നടന്നു. നബാർഡ് തമിഴ്‌നാട് റീജിയണൽ ഓഫീസ്, തൂത്തുക്കുടി ജില്ലാ ഭരണകൂടം, മധുര നബാർഡ് മാബിഫ് എന്നിവരാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നാല് ദിവസത്തെ ഫെസ്റ്റിവലിൽ പങ്കെടുത്ത കേരളത്തിലെ ഏകബാങ്ക് എന്ന അംഗീകാരം പറവൂർ കാർഷിക ബാങ്കിന് ലഭിച്ചു. ജീവനക്കാരായ അർജുൻ കൃഷ്ണ, നെബിൽ മുഹമ്മദ്, ഷിനോജ് ഗോപി എന്നിവരായിരുന്നു പ്രതിനിധികൾ. ഇവരെ ബാങ്ക് ഭരണ സമിതി അനുമോദിച്ചു. യോഗത്തിൽ സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ടി.എ. നവാസ്, ബാങ്ക് പ്രസിഡന്റ് പി.പി. ജോയ്, മുൻ ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്‌കുമാർ, സെക്രട്ടറി ഇൻ ചാർജ് കെ.കെ. അലി തുടങ്ങിയവർ സംസാരിച്ചു.